LIFESTYLE

ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കേണ്ട രീതിയും കാലാവധിയും: അറിയേണ്ട കാര്യങ്ങൾ


പ്രതീകാത്മക ചിത്രം

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വിരളമാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് വലിയൊരു ആശ്വാസമാണ്. എങ്കിലും, വീട്ടിലെ എല്ലാ ഭക്ഷണസാധനങ്ങളും നിർബന്ധപൂർവ്വം ഫ്രിഡ്ജിൽ വെക്കുന്ന പ്രവണത പലർക്കുമുണ്ട്. എന്നാൽ ഇത് ആരോഗ്യകരമായ രീതിയല്ലെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓരോ ഭക്ഷ്യവസ്തുവും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്.

വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങൾ പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ ഫ്രിഡ്ജിൽ സുരക്ഷിതമായിരിക്കുകയുള്ളൂ. അതിനുശേഷം ഇവയിൽ ദോഷകരമായ ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണ്. ഇത്തരം ഭക്ഷണങ്ങൾ പിന്നീട് കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്കും വഴിതുറന്നേക്കാം.

തിളപ്പിച്ച പാൽ രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കാൻ ശ്രദ്ധിക്കുക. പാക്കറ്റ് പാൽ പൊട്ടിച്ചാൽ പരമാവധി രണ്ടു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല. പുതുതായി തയ്യാറാക്കിയ തൈര് നാലു മുതൽ അഞ്ചു ദിവസം വരെ ഫ്രിഡ്ജിൽ വെക്കാം, എന്നാൽ എന്തെങ്കിലും അസ്വാഭാവിക ഗന്ധം തോന്നുകയാണെങ്കിൽ അത് ഒഴിവാക്കുന്നതാണ് ഉചിതം. ചൂടോടെയുള്ള ഭക്ഷണം നേരെ ഫ്രിഡ്ജിലേക്ക് വെക്കുന്നത് ഉള്ളിലെ താപനില വർദ്ധിപ്പിക്കുകയും അത് മറ്റ് ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടായിപ്പോകാൻ കാരണമാവുകയും ചെയ്യും. ഇലക്കറികൾ മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെക്കരുത്. എന്നാൽ ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ അഞ്ചു മുതൽ ഏഴു ദിവസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെയിരിക്കും.

Sports ⏭️

Back to top button