NEWS

സ്കൂൾ ബസ് വാതിലിൽ ബാഗ് കുടുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ന്യൂയോർക്ക്∙ സ്കൂൾ ബസിന്റെ വാതിലിൽ ബാഗ് കുടുങ്ങിയതിനെത്തുടർന്ന് അഞ്ചു വയസ്സുകാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിലായി. ക്ലിന്റൺ സെൻട്രൽ സ്കൂൾ ഡിസ്ട്രിക്റ്റിലെ ബസ് ജീവനക്കാരിയായ താഷ വാൻ ഡെയ്ൻ (37) ആണ് നിയമനടപടികൾ നേരിടുന്നത്.

സ്കൂളിൽ നിന്നും വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെയാണ് അത്യന്തം ഭീതിദമായ ഈ അപകടം അരങ്ങേറിയത്. വാഹനത്തിൽ നിന്ന് കുട്ടികൾ പുറത്തിറങ്ങുന്ന അവസാന ഘട്ടത്തിൽ, അവസാനമായി ഇറങ്ങിയ കുട്ടിയുടെ ബാഗ് ബസിന്റെ വാതിലുകൾക്കിടയിൽ അപ്രതീക്ഷിതമായി കുടുങ്ങിപ്പോവുകയായിരുന്നു. കാര്യം തിരിച്ചറിയാതെ ഡ്രൈവർ വാതിൽ അടയ്ക്കുകയും വാഹനം മുന്നോട്ട് എടുക്കുകയും ചെയ്തതോടെ കുട്ടി ബസിന് പുറകിലായി റോഡിലൂടെ ദീർഘദൂരം വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.

Fashion ⏭️

Back to top button