NEWS

കേസ് നൽകിയതിലെ പക: യുവാവിനെ ഇരുമ്പ് പൈപ്പിന് ആക്രമിച്ച രണ്ട് പേർ പിടിയിൽ

കോതമംഗലം∙ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൾ മജീദ് (31) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയോടെ നെല്ലിക്കുഴി ചിറപ്പടി ജംക്​ഷന് സമീപത്തുവെച്ചാണ് ആക്രമണം അരങ്ങേറിയത്. മുൻപ് ഇവർക്കെതിരെ പരാതി നൽകിയിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് യുവാവിനെ മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ ചികിത്സയിലാണ്.

അറസ്റ്റിലായ പ്രതികൾക്കെതിരെ മുൻപും കോതമംഗലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഐ കെ.എച്ച്.ഹാഷിം, എഎസ്ഐ ഷിജു വർഗീസ്, എസ്​സിപിഒ ഷഫീക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Fashion ⏭️

Back to top button