AUTO
ഇത് ‘മേക്ക് ഇൻ ഇന്ത്യ’ വിജയം, നിക്ഷേപിച്ചത് 35,000 കോടി! ഹരിയാനയിൽ മാരുതിയുടെ വമ്പൻ പ്ലാന്റ്; 21,000 പേർക്ക് തൊഴിൽ

ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മാരുതി സുസുക്കി ഹരിയാനയിലെ ഖര്‍ഖോഡയിൽ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി തകയ്ച്ചി സനെയും ചേർന്നാണ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.∙ മാരുതിയുടെ നാലാമത്തെ അത്യാധുനിക പ്ലാന്റ്ഗുരുഗ്രാം, മനേസർ, ഗുജറാത്ത് എന്നിവയ്ക്ക് ശേഷം മാരുതി സുസുക്കി ഇന്ത്യയിൽ സ്ഥാപിക്കുന്ന നാലാമത്തെ ഉൽപാദന കേന്ദ്രമാണ് ഖർഖോഡയിലേത്. രാജ്യത്തെ യാത്രാ വാഹന ഉൽപാദന ശേഷി ഗണ്യമായി ഉയർത്താൻ ഈ പ്ലാന്റിന് സാധിക്കും. നിലവിൽ രണ്ട് നിർമാണ യൂണിറ്റുകളാണ് ഇവിടെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇവയ്ക്ക് പ്രതിവർഷം 5 ലക്ഷം വാഹനങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വരും ഘട്ടങ്ങളിലായി പ്ലാന്റിന്റെ വാർഷിക ഉൽപാദന ശേഷി 10 ലക്ഷം വാഹനങ്ങളായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.∙ പ്രധാന വിവരങ്ങൾ ചുരുക്കത്തിൽആകെ നിക്ഷേപം: 35,000 കോടി രൂപസ്ഥലവിസ്തൃതി: 800 ഏക്കർ
Source link


