AUTO
ഡിസയറിന് വെല്ലുവിളിയുമായി ടാറ്റ ഏരിസ്; സിഎൻജി സെഡാനുകളിൽ മൈലേജോ ഫീച്ചറുകളോ, ഏതാണ് ബെസ്റ്റ് ചോയ്സ്?

ടാറ്റ ടിഗോറിന്റെ ഫേസ്ലിഫ്റ്റ് പതിപ്പായി ഏരിസ് എത്തിയതോടെ കോംപാക്ട് സെഡാൻ വിഭാഗത്തിലെ പ്രധാന പോരാട്ടം മാരുതി ഡിസയറും ഏരിസും തമ്മിലായി മാറിയിരിക്കുകയാണ്. കരുത്തിൽ ഏരിസിനാണ് മുൻതൂക്കമെങ്കിൽ ഇന്ധനക്ഷമതയിൽ ഡിസയർ ബഹുദൂരം മുന്നിലാണ്. സൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ ഏരിസ് വേറിട്ടുനിൽക്കുമ്പോൾ, ഉയർന്ന റീസെയിൽ മൂല്യവും കുറഞ്ഞ പരിപാലനച്ചെലവും മാരുതി ഡിസയറിന് അനുകൂല ഘടകങ്ങളാകുന്നു. ഈ രണ്ട് സിഎൻജി മോഡലുകളുടെയും ഉയർന്ന മോഡലുകളായ മാരുതി ഡിസയർ ZXi, ടാറ്റ ഏരിസ് അക്കംപ്ലിഷ്ഡ് എന്നിവ തമ്മിലുള്ള വിശദമായ താരതമ്യം:അളവുകളും രൂപകൽപനയുംനീളത്തിലും വീൽബേസിലും ഇരു മോഡലുകളും തുല്യരാണ്. രണ്ടിലും 3,995 എംഎം നീളവും 2,450 എംഎം വീൽബേസുമാണുള്ളത്. അതേസമയം വീതിയിൽ ഡിസയറാണ് മുന്നിൽ. 1,735 എംഎം വീതിയുള്ള ഡിസയറിന് ഏരിസിനേക്കാൾ 51 എംഎം വീതി കൂടുതലുണ്ട്. ഉയരത്തിലും ഗ്രൗണ്ട് ക്ലിയറൻസിലും ഏരിസിനാണ് നേരിയ മുൻതൂക്കം.ബൂട്ട് സ്പേസ് സിഎൻജി കാറുകളിലെ പ്രധാന വെല്ലുവിളിയായ ബൂട്ട് സ്പേസിന്റെ കാര്യത്തിൽ ടാറ്റ ഏരിസാണ് ആധിപത്യം സ്ഥാപിക്കുന്നത്. ടാറ്റയുടെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ വഴി ഏരിസിൽ 227 ലീറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു. എന്നാൽ ഡിസയറിൽ ഒറ്റ വലിയ സിഎൻജി ടാങ്ക് നൽകിയിരിക്കുന്നതിനാൽ ബൂട്ട് സ്പേസിൽ വലിയ കുറവുണ്ടാകുന്നുണ്ട്. കൂടുതൽ ലഗേജുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏരിസാണ് കൂടുതൽ അനുയോജ്യം.എൻജിനും കരുത്തും ഇന്ധനക്ഷമത ഏരിസിന്റെ ഔദ്യോഗിക മൈലേജ് കണക്കുകൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. എങ്കിലും മാനുവൽ പതിപ്പിന് കിലോഗ്രാമിന് 33.73 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 36.47 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്ന ഡിസയറിനെ മറികടക്കുക ഏരിസിന് എളുപ്പമാവില്ല. അനൗദ്യോഗിക ടെസ്റ്റുകളിൽ ഏരിസിന് കിലോഗ്രാമിന് 26.49 കിലോമീറ്റർ മാത്രമാണ് ഇന്ധനക്ഷമത രേഖപ്പെടുത്തുന്നത്.എക്സ്റ്റീരിയർ സവിശേഷതകൾ പുറംമോടിയിൽ ഏരിസ് അക്കംപ്ലിഷ്ഡ് സിഎൻജിയും ഡിസയർ ZXi സിഎൻജിയും മികച്ച ലുക്ക് നൽകുന്നു. എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ടെയിൽ ലാംപുകൾ, എൽഇഡി ഡിആർഎല്ലുകൾ, 15 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎമ്മുകൾ എന്നിവ രണ്ട് മോഡലുകളിലുമുണ്ട്. ഏരിസിൽ ഫോഗ് ലാംപുകൾ ലഭ്യമാകുമ്പോൾ ഡിസയർ ZXi-യിൽ ഇതില്ല. ബ്ലാക്ക് റൂഫോട് കൂടിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളുള്ളതിനാൽ സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്നവർക്ക് ഏരിസും, ക്ലാസിക് ശൈലി ഇഷ്ടപ്പെടുന്നവർക്ക് ഡിസയറും കൂടുതൽ ആകർഷകമാകും.
Sports ⏭️




