NEWS

പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി: ജി.സുധാകരൻ


അമ്പലപ്പുഴ∙ മുഖ്യമന്ത്രി ആയിരിക്കെ വി.എസ്.അച്യുതാനന്ദൻ അന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനെ ഇല്ലാതാക്കാൻ നേരിട്ടു രംഗത്തിറങ്ങിയെന്നും എന്നാൽ ആ ശ്രമത്തെ താൻ ശക്തമായി എതിർത്തെന്നും ജി.സുധാകരൻ എംഎൽഎ. പാർട്ടിയിൽ വിഭാഗീയത അതിരൂക്ഷമായിരുന്ന കാലത്തെ സംഭവമാണു പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ വയോജന ക്ലിനിക്  ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ഓർത്തെടുത്തത്. ‘‘മന്ത്രിസഭാ യോഗത്തിനിടെ വിഎസ് ജുബ്ബയിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു വായിച്ചു. ലാവ‌്‌ലിൻ കേസിൽ പ്രതിയാകേണ്ട പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്. ഒറ്റ വാചകം. ഞാൻ എഴുന്നേറ്റു നിന്ന് അതു പറ്റില്ലെന്നു പറഞ്ഞു. വിഎസിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന മന്ത്രിമാരായിരുന്നു എസ്.ശർമയും ജെ.മേഴ്സിക്കുട്ടിയമ്മയും. അവരും എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്നു പറഞ്ഞ് വിഎസ് കടലാസ് തിരികെ പോക്കറ്റിൽ വച്ചു’’– സുധാകരൻ പറഞ്ഞു. 


Fashion ⏭️

Back to top button