AUTO

ട്രൈബർ ടർബോ പെട്രോൾ വിപണിയിൽ


റെനോ ട്രൈബറിന്റെ ടർബോ പെട്രോൾ പതിപ്പ് വിപണിയിലെത്തി. 7.84 ലക്ഷം രൂപയാണ് പ്രാരംഭ വില. ഉയർന്ന വേരിയന്റിന് 8.99 ലക്ഷം വരെയാണ് വില. കൈഗറിലും, ഡസ്റ്ററിലുമുള്ള അതേ എച്ച്ആർ10 1.0 ലീറ്റർ 3–സിലിണ്ടർ എൻജിൻ തന്നെയാണ് ട്രൈബറിലും. പെർഫഓമൻസ് സംബന്ധമായ കുറവുകൾ പരിഹരിച്ചാണ് ടർബോ പെട്രോൾ എൻജിൻ പതിപ്പ് റെനോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എൻജിൻ മാനേജ്മെന്റ് സിസ്റ്റം വഴി 180 എൻഎം ടോർക്ക് ഈ എൻജിൻ പുറത്തെടുക്കും. കൈഗറിലും ഡസ്റ്ററിലും ഉള്ളതിനേക്കാൾ കൂടുതലാണിത്. ഉയർന്ന പവർ 100 എച്ച്പി. 10.8 സെക്കൻഡിൽ പൂജ്യത്തിൽനിന്നു 100 കിമീ വേഗമാർജിക്കാൻ  കഴിയും. 5–സ്പീഡ് മാന്വൽ ഗിയർബോക്സ് ആണ് നിലവിൽ ലഭ്യമാകുക. ഭാവിയിൽ സിവിടി ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാകും.ഡിസൈനിൽ മാറ്റമില്ലഇപ്പോൾ ലഭ്യമായിട്ടുള്ള നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ മോഡലുമായി ഡിസൈനിൽ യാതൊരു മാറ്റവുമില്ല.മുന്നിലെ ഗ്ലോസി ബ്ലാക്ക് ഗ്രിൽ, എൽഇഡി ഹെഡ്ലാംപ്, എൽഇഡി ഡിആർഎൽ തുടങ്ങിയവ അതുപോലെ നൽകിയിരിക്കുന്നു.  ഡ്യൂവൽ ടോൺ കവർ ഉള്ള 15–ഇഞ്ച് വീലുകൾ, ഫംങ്ഷണൽ റൂഫ് റെയിൽസ്, ഗ്ലോസിൽ ബ്ലാക്ക് ഫിനിഷിനുള്ള ഡോർ ഹാൻഡിൽ, ഒവിആർഎം എന്നിവയും പ്രത്യേകതകളാണ്. 


Sports ⏭️

Back to top button