NEWS
വ്യോമതാവളത്തിനുനേരെ ഗൂഢനീക്കം: ആരോപണം നിഷേധിച്ച് ഇറാൻ

ലണ്ടൻ∙ ബ്രിട്ടിഷ് വ്യോമതാവളത്തിനു നേരെയുണ്ടായ ഗൂഢനീക്കത്തിൽ ഇറാനു പങ്കുണ്ടെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. ഇറാനിലെ ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തി ആരോപണത്തിൽ പ്രതിഷേധം അറിയിച്ചു. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫഡ് വ്യോമതാവളത്തിനുസമീപം ബ്രിട്ടിഷ് പൗരരായ 5 യുവാക്കളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറാനെ ആക്രമിക്കാൻ യുഎസ് സേന ഉപയോഗിച്ച വ്യോമതാവളമാണിത്. ഇറാൻ പൗരനായ ഒരാളെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Fashion ⏭️




