NEWS

മന്ത്രിമാരും എം.പിമാരും നേതൃത്വം നൽകിയ അക്രമം: എം.വി.ഗോവിന്ദൻ

തൃശൂർ: തിരുവനന്തപുരത്ത് നടന്നത് മന്ത്രിമാരും എം.പിമാരും നേതൃത്വം നൽകിയ അതിക്രമമാണെന്നും കന്റോൺമെന്റ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയുമാണ് ആക്രമികളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിനെ ഇതിനുമുൻപും സി.ഐയും എസ്.ഐയും ആക്രമിച്ചിട്ടുണ്ട്. എസ്.എഫ്.ഐക്കാർ വാഹനം തകർത്തെന്ന് പറയുമ്പോൾ വാഹനം ഏതെന്ന് വ്യക്തമാക്കണം. വിദ്യാർത്ഥികളെ ആക്രമിക്കാൻ പൊലീസും കെ.എസ്.യുവും ചേർന്ന് ആസൂത്രണം ചെയ്തതാണിത്. തീയണയ്ക്കാൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയോട് കോളേജിലേക്ക് പോകാൻ പറഞ്ഞത് പൊലീസാണ്. ചരിത്രവിജയം നേടിയ എസ്.എഫ്.ഐയെ തകർക്കാനായിരുന്നു പൊലീസിനെ ഉപയോഗിച്ചുള്ള ആക്രമണമെന്നും മന്ത്രിയെ വഴിതടഞ്ഞ ആർ.എസ്.എസുകാർക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read News ⏭️

Back to top button