NEWS
മുംബൈയിൽ കനത്തമഴ: മാൻഹോളിൽ വീണ് 55കാരന് ദാരുണാന്ത്യം

മുംബൈ∙ മുംബെയിൽ കനത്തമഴയ്ക്കിടെ മാൻഹോളിൽവീണ് ഒരാൾ മരിച്ചു. അസ്‌ലം ഇസാഫ് ഷെയ്ഖ് (55) എന്നയാളാണ് മരിച്ചത്. സാകിനാക മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ചു നടക്കവേ അസ്‌ലം മാൻഹോളിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാൻഹോളിന്റെ മൂടി തുറന്നിട്ടിരുന്നു. സ്വകാര്യ ഏജൻസിയിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ മാൻഹോളിനടുത്ത് പണിയെടുത്തു കൊണ്ടിരിക്കേ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നുപോയ അസ്‌ലം മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിന് ഉള്ളിലിറങ്ങി പരിശോധിച്ചെങ്കിലും അസ്‌ലമിനെ കണ്ടെത്താനായില്ല.
Source link


