NEWS
മന്ദിരം കവലയിൽ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു

കുറിച്ചി ∙ വാഹനാപകടത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഔട്ട്പോസ്റ്റിനു സമീപം എകെജി കോളനി കുമരങ്കരി വിനോദിന്റെയും രഞ്ജിനിയുടെയും മകൾ മഹിമ (25) ആണ് മരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ന് മന്ദിരം കവലയിലാണ് അപകടം. ഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് ഓടിച്ചുവന്ന ഓട്ടോറിക്ഷ, മഹിമയും സഹോദരൻ വിതുൽ വിനോദും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിതുൽ വിനോദിനു പരുക്കേറ്റിരുന്നു. മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടി. മഹിമ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സംസ്കാരം നടത്തി.
Fashion ⏭️




