AUTO

ഓടുന്ന ഇലക്ട്രിക് ഓട്ടോ ഹാക്ക് ചെയ്ത് നിർത്തും; ബ്ലൂടൂത്തിന് സുരക്ഷാ കോഡില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടും!


ഓടിക്കൊണ്ടിരിക്കെ വാഹനം നിന്നുപോവുന്നത് ആര്‍ക്കും അത്ര നല്ല അനുഭവമായിരിക്കില്ല. നിങ്ങളുടെ വാഹനം പുറത്തു നിന്നുള്ള ആരെങ്കിലുമാണ് ഓഫാക്കുന്നതെങ്കില്‍ അത് ചെറുതല്ലാത്ത സുരക്ഷാ പ്രശ്‌നവുമായി മാറും. ഇങ്ങനെയൊരു സുരക്ഷാ ഭീഷണിയിലാണ് ഇന്ത്യയിലെ വൈദ്യുത റിക്ഷകളെന്നു കാണിക്കുന്നതാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചില വിഡിയോകള്‍. നിരത്തിലൂടെ ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക്ക് റിക്ഷകളുടെ പവര്‍ സപ്ലെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് നിര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ പെട്ടെന്ന് വാഹനം വഴിയില്‍ വെച്ചു നിന്നു പോവുന്നതും ദൃശ്യങ്ങളില്‍ കാണാനാവും. ഈ ബ്ലൂടൂത്ത് സംവിധാനത്തിന് കൃത്യമായ സുരക്ഷാ കോഡുകള്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത് ബ്ലൂടൂത്ത് റേഞ്ചിനുള്ളിലുള്ള ആര്‍ക്കും ഈ ബാറ്ററിയിലേക്ക് കണക്ട് ചെയ്യാനാവുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. ഈ ആപ്പ് ഉപയോഗിച്ച് അതുവഴി വാഹനത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ബാറ്ററിയുടെ ഔട്ട്പുട്ട് ഓഫ് ചെയ്യാനാവും. വ്യത്യസ്ത കമ്പനികള്‍ വ്യത്യസ്ഥ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ വൈദ്യുത ഓട്ടോറിക്ഷകള്‍ക്കും ഈ പ്രശ്‌നമുണ്ടെന്ന് പറയാനാവില്ല. പല വാഹനങ്ങളിലും ബ്ലുടൂത്ത് കണക്ടിവിറ്റി പോലുമില്ല. മറ്റു ചിലതില്‍ പാസ്‌വേഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ഇതൊന്നുമില്ലാത്ത ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള വൈദ്യുത റിക്ഷകളിലാണ് പ്രശ്‌നങ്ങളുള്ളത്. 


Source link

Back to top button