NEWS

റഡ്ഡർ ഒടിഞ്ഞു, എന്നിട്ടും വിമാനം നിയന്ത്രിച്ചു; കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലോ?: ദുരന്തം വഴിമാറ്റിയ ‘അദ്ഭുതങ്ങൾ’


പല അദ്ഭുതങ്ങൾ ഒന്നിച്ചു സംഭവിച്ചതുകൊണ്ടു മാത്രമാണു വൻദുരന്തം ഒഴിവായത്. എവിടെയെങ്കിലും ഇടിക്കാൻ തീരുമാനിച്ച് ഏതെങ്കിലും ഡ്രൈവർ വാഹനം റോഡിലിറക്കിയാൽ എന്തുസംഭവിക്കുമോ അതുതന്നെയാണ് ആകാശത്തും സംഭവിക്കുക. അപകടമുണ്ടാക്കണമെന്നു പൈലറ്റ് തീരുമാനിച്ചാൽ തടയുക പ്രയാസമാണ്.സഹപൈലറ്റ് ആക്രമിച്ചിട്ടും ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനു പിടിച്ചു നിൽക്കാൻ സാധിച്ചതാണ് ആദ്യ അദ്ഭുതം. ഇതിനിടെ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതും ഭാഗ്യമായി. ആ സമയത്ത് കോക്പിറ്റിനടുത്തുള്ള ശുചിമുറി ഉപയോഗിച്ചിരുന്ന യാത്രക്കാരി അപകടം മനസ്സിലാക്കി അടിയന്തരമായി ഇടപെട്ടതും അനുഗ്രഹമായി. കാബിൻ ക്രൂവും 2 യാത്രക്കാരും ഉടൻ കോക്പിറ്റിലേക്ക് കുതിച്ച്, അക്രമകാരിയായ പൈലറ്റിനെ കീഴ്പ്പെടുത്തി. അപ്പോഴേക്കും വിമാനം 17,000 അടിയോളം താഴേക്കു വീണിരുന്നു. ഓഗസ്റ്റിൽ ഫുക്കറ്റിൽനിന്നു ഡൽഹിയിലേക്കു വന്ന എയർഇന്ത്യ വിമാനം 600 അടിയോളം താഴോട്ടു വീണപ്പോൾത്തന്നെ 24 യാത്രക്കാർക്കു പരുക്കേറ്റിരുന്നു. ഇവിടെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതുകൊണ്ടാവാം പരുക്കുകൾ സംഭവിക്കാതിരുന്നത്.(എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റാണു ലേഖകൻ)


Fashion ⏭️

Back to top button