NEWS
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി; നേരിട്ട് നിയമന ഉത്തരവ് നൽകാൻ വിജയ്

ചെന്നൈ ∙ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാരിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. 2025 സെപ്റ്റംബർ 27 നാണ് തമിഴ്നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയാണ് അപകടമുണ്ടായത്. റാലിയിൽ പങ്കെടുക്കാൻ വൻ ആൾക്കൂട്ടമാണ് കരൂരിലേക്ക് എത്തിയത്. ഏഴു മണിക്കൂറോളം വൈകിയാണ് വിജയ് എത്തിയത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ചു മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാവുകയും ആയിരുന്നു.
Source link


