CINEMA

ആര്യയുടെ വേട്ടയാട്ടം പൊങ്കൽ റിലീസായി തിയേറ്ററുകളിലേക്ക്

ആര്യ നായകനായി എത്തുന്ന പാ രഞ്ജിത്തിന്റെ വമ്പൻ ആക്ഷൻ ചിത്രം ‘വേട്ടുവം’ പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ സിനിമയുടെ ഭാഗമായി അടുത്തിടെ പുറത്തിറങ്ങിയ ‘വേൾഡ് ഓഫ് വേട്ടുവം’ എന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ലോകാവസാനത്തെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയമായിരിക്കുന്നത്.

പുരാതനമായ ഒരു ആയോധന കലയാണ് വേട്ടുവം. അട്ടകത്തി ദിനേശ്, ശോഭിത ധൂലിപാല, ഷബീർ കല്ലറയ്ക്കൽ, കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. എസ്.എസ്. മൂർത്തി കലാസംവിധാനവും രൂപേഷ് ഷാജി ഛായാഗ്രഹണവും നിർവഹിക്കുന്നു. സെൽവ ആർ.കെ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ദിലീപ് സുബ്ബരായൻ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്ന ചിത്രം നീലം പ്രൊഡക്‌ഷൻസും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.

Business ⏭️

Back to top button