വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

വിനോദയാത്രക്കിടെയുള്ള ദൃശ്യങ്ങൾ
കൽപ്പറ്റ: വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിൽ ആയിരുന്നെന്ന് ആരോപണം. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വിനോദയാത്രക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിയും മദ്യപിച്ചുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഹൈദരാബാദിലേക്കാണ് സ്കൂളിൽ നിന്ന് വിനോദയാത്ര പോയത്.
പിടിഎ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ ബസിൽനിന്ന് ഇറക്കി വിട്ടുവെന്ന് പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിന് മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളും വാക്കുതർക്കങ്ങളുമുണ്ടായി. ആരോപണവിധേയരായ പ്രിൻസിപ്പലിന്റെയും പിടിഎ പ്രസിഡന്റിന്റെയും മെഡിക്കൽ പരിശോധന നടത്താമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് പ്രശ്നം താൽക്കാലികമായി ശാന്തമായത്.
English Summary
Students of Meenangadi Higher Secondary School in Wayanad have alleged that the school principal, Shivi Krishnan, and PTA president S. Haji consumed alcohol during a school trip to Hyderabad. The principal reportedly said that the PTA president was removed from the bus after allegations surfaced against him.
RELATED TOPICS: MEENANGADI SCHOOL CONTROVERSY, WAYANAD SCHOOL TRIP, SCHOOL PRINCIPAL ALCOHOL ALLEGATION, PTA PRESIDENT CONTROVERSY, MEENANGADI HIGHER SECONDARY SCHOOL
Read News ⏭️




