HEALTH
കാരണമില്ലാതെ അതിശക്തമായ തലവേദനയുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്ട്രോക്ക് എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ഭയമാണ്. ജീവിതം പെട്ടെന്ന് മാറ്റിമറിക്കാവുന്ന ഈ അവസ്ഥയെക്കുറിച്ച് ഭയപ്പെടുന്നതിനൊപ്പം, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും സമയബന്ധിത ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാനും സ്ഥിരമായ വൈകല്യങ്ങൾ കുറയ്ക്കാനും സാധിക്കും. സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾBE FAST – സ്ട്രോക്ക് തിരിച്ചറിയാംസ്ട്രോക്ക് വന്നാൽ എന്തുചെയ്യണം?ഓർക്കുക: സ്ട്രോക്കിന്റെ ചില ചികിത്സകൾക്ക് സമയപരിധിയുണ്ട്. അതിനാൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. സ്ട്രോക്ക് തടയാൻ ശ്രദ്ധിക്കാം രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക. പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക. പതിവായി വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക.
Cinema ⏭️




