SPORTS

രമേഷ് പവാർ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റിയിൽ, 24 ടെസ്റ്റുകൾ കളിച്ച പ്രഖ്യാൻ ഓജ പുതിയ ചെയർമാൻ


മുംബൈ∙ മുൻ സ്പിന്നർ രമേഷ് പവാറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കമ്മിറ്റിയിലെ സീനിയോറിറ്റി പ്രകാരം പ്രഖ്യാൻ ഓജ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാകും. അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇടക്കാല ചെയർമാനായി പ്രവർത്തിച്ച ആളാണ് ഓജ. ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രാത്ര, രമേഷ് പവാർ എന്നിവരാണ് സിലക്ഷൻ കമ്മിറ്റി അംഗങ്ങൾ‍. കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ആളാണ് കമ്മിറ്റിയുടെ ചെയർമാൻ ആകുക.


Auto ⏭️

Back to top button