ഉണ്ണി മുകുന്ദനുമായി അന്ന് എന്താണ് സംഭവിച്ചത്, തർക്കത്തിന് പിന്നാലെ അടിച്ചോ? തുറന്നുപറഞ്ഞ് മേജർ രവി

ഉണ്ണിമുകുന്ദൻ, മേജർ രവി
നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ മേജർ രവിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ മലയാളം സിനിമാ ലോകത്ത് ഉണ്ടായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽവച്ച് ഉണ്ണി മുകുന്ദൻ മേജർ രവിയെ തല്ലിയെന്ന വാർത്തകളാണ് പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മേജർ രവി. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലണ് മേജർ രവി ഇതേക്കുറിച്ച് തുറന്നുപറയുന്നത്.
‘അന്ന് ഉണ്ണി മുകുന്ദൻ അപ്കമിംഗ് സ്റ്റാർ ആയിരുന്നു. ഞാൻ സംവിധായകനായിരുന്നു. അങ്ങനെയുള്ള ഒരാൾ ഡയറക്ടറെ അടിച്ചുവെന്ന് പറയാൻ മാത്രം ശത്രുക്കൾ എനിക്ക് അന്നുണ്ടായിരുന്നു. ഒരു സുഖം. എന്നാൽ ഉണ്ണി മുകുന്ദൻ ജോൺ ബ്രിട്ടാസിനോട് പറഞ്ഞത് ഞാൻ ഒരിക്കലും അദ്ദേഹത്തെ അടിച്ചുവെന്ന് പറഞ്ഞിട്ടില്ല എന്നാണ്. ഞാനും പറഞ്ഞിട്ടില്ല ഉണ്ണി മുകുന്ദനെ അടിച്ചെന്ന്. കശപിശ അത് എന്തോ ആയിക്കോട്ടെ.
താഴെ ഉള്ള ഒരാൾ മുകളിലുള്ള ഒരാളെ അടിച്ചുവെന്ന് പറയുമ്പോൾ, വലിയ ആളോട് ശത്രുതയുള്ളവർക്ക് ഭയങ്കര സന്തോഷമായിരിക്കും. കമന്റ് ചെയ്യുന്ന മുഖമില്ലാത്ത ആളുകളെ കാണാം. ഇതേ ആളുകൾ ആണ് ഇതും പറഞ്ഞു നടന്നത്. ഉണ്ണി മുകുന്ദനും ഞാനുമായിട്ട് ഒരു പ്രശ്നവുമില്ല. ആ പ്രശ്നവുമായി അങ്ങനെ പോയി’- മേജർ രവി പറയുന്നു.
ഉണ്ണി മുകുന്ദനുമായി തനിക്ക് നിലവിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തന്റെ അറുപതാം പിറന്നാളിന് ഉണ്ണി മുകുന്ദൻ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരുന്നുവെന്നും, അന്നവർ സന്തോഷത്തോടെ സമയം ചിലവഴിച്ചുവെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവർ എന്ത് പറഞ്ഞാലും അതിനെ ശത്രുതയായി കാണാറില്ലെന്നും, ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ അവഗണിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കുന്നു.
Business ⏭️




