SPORTS

‘ശ്രേയസ്സിനെ കൊല്ലാം, അഭിഷേകിനെ വിവാഹം കഴിക്കാം, ഗില്ലുമായി ഹുക്കപ്’: വൈറലായി അനായ ബംഗാറിന്റെ വിഡിയോ


മുംബൈ ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു അഭിമുഖത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, ശ്രേയസ് അയ്യർ എന്നിവരെ ഉൾപ്പെടുത്തി ‘കിൽ, മാരി, ഹുക്കപ്’ (Kill, marry, hookup) ഗെയിം കളിക്കാൻ അനയയോട് ആവശ്യപ്പെടുന്നതിൽനിന്നുള്ള ഭാഗമാണ് വൈറലായത്. കൃഷ്ണങ്ക് അത്രേയുടെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് അനയയ്ക്ക് ‘ടാസ്ക്’ നൽകിയത്. ‘‘ശ്രേയസ് അയ്യരെ കൊല്ലാം (കിൽ), അഭിഷേക് ശർമയെ വിവാഹം കഴിക്കാം (മാരി), ശുഭ്മന്‍ ഗില്ലുമായി ഹുക്കപ് ചെയ്യാം’’ എന്നായിരുന്നു അനായയുടെ മറുപടി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിക്കറ്റ് കരിയർ പുനരാരംഭിക്കാൻ, ഓസ്‌ട്രേലിയയിലേക്ക് മാറാൻ പദ്ധതിയിടുന്ന അനായ, ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് വനിതാ ക്രിക്കറ്റിൽ മത്സരിക്കാൻ അവസരമൊരുക്കുന്നതിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നയങ്ങൾ ബിസിസിഐ മാതൃകയാക്കണമെന്ന് ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനായയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.


Auto ⏭️

Back to top button