NEWS
ടൈഗറിനെ വെടിവയ്ക്കാൻ പ്രതികൾക്ക് മുൻകൂറായി 50,000; ലക്ഷ്യം നേപ്പാൾ, രാജസ്ഥാനിൽനിന്ന് പിടിയിൽ

മുംബൈ∙ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടിയത് നേപ്പാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. രാജസ്ഥാനിലെ കോട്ടയിൽനിന്നു ട്രെയിനിൽ ഡൽഹിയിലേക്കു പോകുന്നതിനിടെയാണ് മൂന്നു പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളിൽ ഒരാൾ റാപ്പിഡോ ഡ്രൈവറാണ്. അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. നടനെ വെടിവയ്ക്കുന്നതിനുവേണ്ടി പ്രതികൾക്ക് 50,000 രൂപ മുൻകൂറായി ലഭിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ആക്രമണത്തിനുശേഷം പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനം അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ചിരുന്നു.ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടാനായി 15 സംഘങ്ങളെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നത്. പ്രധാനമായും ട്രെയിനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുണെ-ജയ്പുർ എക്സ്പ്രസിൽ പ്രതികൾ സഞ്ചരിച്ചതായി ഇന്നു രാവിലെ 9.45 ഓടെ പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് രാജസ്ഥാൻ പൊലീസിനു വിവരം കൈമാറിയാണ് പ്രതികളെ പിടികൂടിയത്. ജനറൽ കംപാർട്മെന്റിലാണു പ്രതികൾ ഡൽഹി ലക്ഷ്യമിട്ടു യാത്ര ചെയ്തത്. ഇവിടെനിന്ന് നേപ്പാളിലേക്കു കടക്കാനായിരുന്നു പദ്ധതി.
Fashion ⏭️




