AUTO

ഈ നിയമങ്ങൾ അറിയാതെ ദേശീയപാതകളിൽ പ്രവേശിക്കരുതേ!


ദേശീയപാതകളിൽ തുടർച്ചായി അപകടകങ്ങളും മറ്റും ഉണ്ടാകുന്ന പശ്ചാത്തലത്തിൽ മോട്ടർ വാഹന വകുപ്പ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ദേശീയപാത ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടും അശ്രദ്ധയുമാണ് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ടാൽ പണികിട്ടുംആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സർവ്വീസ് റോഡിലെ സ്റ്റോപ്പുകൾ ഒഴിവാക്കി സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും ഒട്ടേറെ പരാതികൾ എംവിഡിയ്ക്ക് ലഭിക്കുന്നുണ്ട്. തന്മൂലം സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാർക്ക് ഹൈവേയിൽനിന്നു പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നു. പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതിയുണ്ട്. ആറുവരിപായിൽ വാഹനം നിർത്തിയിടാൻ പറ്റില്ല എതിർ ദിശയിൽ ഓടിച്ചാൽ പിടിവീഴുംകഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ കൊളപ്പുറം എന്ന സ്ഥലത്ത് എൻഎച്ച് 66 ൽ സ്പീഡ് ട്രാക്കിൽ സ്വാഭാവിക ഗതാഗതത്തിന്റെ എതിർ ദിശയിൽ ഒരു കാർ അപകടകരമായ രീതിയിൽ ഓടിച്ചു വന്നതിൽ എംവിഡി കേസെടുത്ത് കോടതിക്ക് കൈമാറി. വാഹനം ഓടിച്ചയാളുടെ ലൈസൻസിൻമേൽ ശിക്ഷാ നടപടി എടുക്കുന്നതിന്റെ ഭാഗമായി വാഹനം ഓടിച്ച ഡ്രൈവർ മലപ്പുറം ആർടിഒ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാവുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ആറുവരിപ്പാതയിൽ എതിർശയിൽ വാഹനം ഓടിക്കുന്നത് അത്യന്തം ആത്മഹത്യാപരവും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന പ്രവൃത്തിയുമാണ്. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ മോട്ടോർ വാഹന നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.


Sports ⏭️

Back to top button