AUTO

മഹീന്ദ്ര ബിഇ6 സ്പോർടെക് സീരീസ് വിപണിയിൽ: 12 നിറങ്ങളും 8 വേരിയന്റുകളുമായി പുതിയ ഇലക്ട്രിക് എസ്‌യുവി എത്തി


മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് ഒറിജിൻ എസ്‌യുവി ബിഇ6ന്റെ പുതിയ മോഡൽ ബിഇ6 സ്പോർടെക് സീരീസ് അവതരിപ്പിച്ചു. ബിഇ6ന്റെ സ്പോർട്ടി സ്വഭാവവും നൂതന ടെക്നോളജിയും കൂട്ടിച്ചേർത്താണ് പുതിയ സ്പോർടെക് സീരീസ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ലോഞ്ച് എഡിഷൻ, പെർഫോമൻസിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഫോർമുല ഇ ഫ്രീഡം എഡിഷൻ എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചു.12 നിറങ്ങൾ, 8 വേരിയന്റുകൾപുതിയ സ്പോർടെക് സീരീസ് 12 വ്യത്യസ്ത നിറങ്ങളിൽ ലഭിക്കും. ഇതിൽ നാല് പുതിയ നിറങ്ങളാണ്–റോസ് ഇംപൾസോ, റൂബി വെൽവെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം, ഫയർസ്റ്റോം ഒാറഞ്ച് സാറ്റിൻ.  ONE, TWO, THREE, THREE+, FOUR, FE, FE FOUR, ലോഞ്ച് എഡിഷൻ എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് സ്പോർടെക് സീരീസ് എത്തുന്നത്. TWO വേരിയന്റ് മുതൽ എല്ലാ മോഡലുകളിലും മൂന്ന് സ്ക്രീനുകളുള്ള കോസ്റ്റ്-ടു-കോസ്റ്റ് ഡിസ്‌പ്ലേ ലഭിക്കും.  രണ്ട് സ്ക്രീനുകളുള്ള റേസ്-പ്രചോദിത കോക്‌പിറ്റും പ്രത്യേക ഹാലോ ഡിസൈനും ഇഷ്ടപ്പെടുന്നവർക്ക് സ്പോർടെക് ഫ്രീഡം എഡിഷൻ തിരഞ്ഞെടുക്കാം.സ്പോർടെക് സീരീസിലെ എല്ലാ വേരിയന്റുകളിലും ഒട്ടേറെ പുതിയ ടെക്നോളജി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മയാ(MAIA)യും ആറ് ടെക് സ്യൂട്ടകളുംമഹീന്ദ്രയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അർക്കിടെക്ചറായ ‘മയാ’ ആണ് ആറ് ടെക് സ്യൂട്ടിന്റെയും  അടിസ്ഥാനം. ‘സോഫ്റ്റ് വെയർ ഡിഫൈൻഡ് വെഹിക്കിൾ’ എന്ന മഹീന്ദ്രയുടെ ആശയത്തിന്റെ പ്രധാന ഭാഗമാണ് മയാ. ഇത് വാഹനത്തെ കൂടുതൽ ഇന്റലിജന്റും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യവും സുരക്ഷിതവും പ്രതികരണശേഷിയുള്ളതുമാക്കാൻ സഹായിക്കുന്നു.


Sports ⏭️

Back to top button