AUTO
ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 30,000 രൂപ സബ്‌സിഡി; ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

ഇലക്ട്രിക് ഓട്ടോ വാങ്ങിക്കാൻ പ്ലാൻ ഉണ്ടോ? എങ്കിൽ 30,000 രൂപ വരെ സബ്സിഡി സ്വന്തമാക്കാൻ അവസരം. പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000/- രൂപയുടെ സബ്‌സിഡിക്കായി ഓൺലൈനായി അപേക്ഷിക്കാം.സബ്സിഡി ആദ്യത്തെ 1000 പേർക്കു മാത്രംആദ്യം അപേക്ഷിക്കുന്ന 1000 അപേക്ഷകൾക്കുമാത്രമാണ് സബ്സിഡി ലഭ്യമാകുക. ഒരിക്കൽ ഈ ആനുകൂല്യം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. https://transportservices.nic.in/KeralaEV/#/dashboard/ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.വനിതകൾക്ക് പ്രത്യേക സംവരണം ഇലക്ട്രിക് ഓട്ടോറിക്ഷ സബ്സിഡിയ്ക്ക് അപേക്ഷിക്കുന്ന വനിതകൾക്ക് പ്രത്യേക സംവരണം ചെയ്തിട്ടുണ്ട്. 1000 അപേക്ഷകളിൽ 100 എണ്ണം വനിതകൾക്കുള്ളതാണ്. ആവശ്യത്തിന് വനിതാ അപേക്ഷകർ ഇല്ലെങ്കിൽ ഈ ഒഴിവുകൾ പൊതുവിഭാഗത്തിലേക്കു പരിഗണിക്കും.
Sports ⏭️




