LIFESTYLE
ഇവിടെ എങ്ങനെ ജീവിക്കും? വീതി വെറും 72 സെന്റീമീറ്റർ! ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീട്

കേവലം 72 സെന്റീമീറ്റർ മാത്രം വീതിയുള്ള ഒരിടത്ത് സകല സൗകര്യങ്ങളോടെയും ഒരു വീട്. നഗരത്തിലെ അവഗണിക്കപ്പെട്ട ഇടുങ്ങിയ ഒരു വിടവിനെ താമസയോഗ്യമായ ഒരു സ്വപ്നക്കൂടാക്കി മാറ്റിയ വിസ്മയകഥയാണ് പോളണ്ടിന്റെ തലസ്ഥാനമായ വാർസോയ്ക്ക് പറയാനുള്ളത്. ‘ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കെറെറ്റ് ഹൗസ്’.അളവുകളിലെ അദ്ഭുതംരണ്ട് കൂറ്റൻ കെട്ടിടങ്ങൾക്ക് നടുവിലെ അങ്ങേയറ്റം ഇടുങ്ങിയ വിടവിലാണ് കെറെറ്റ് ഹൗസ് തലയുയർത്തി നിൽക്കുന്നത്. ഈ കെട്ടിടത്തിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് കേവലം 72 സെന്റീമീറ്റർ (28 ഇഞ്ച്) മാത്രമാണ് വീതിയുള്ളത്. ഏറ്റവും വീതിയേറിയ ഭാഗത്താകട്ടെ ഇത് 122 സെന്റീമീറ്ററും (48 ഇഞ്ച്).രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഒരു ഹൗസിങ് കോ-ഓപ്പറേറ്റീവ് കെട്ടിടത്തിനും, യുദ്ധത്തിന് മുൻപുള്ള ഒരു ജൂത പാർപ്പിട സമുച്ചയത്തിനും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ ഉപയോഗശൂന്യമായി ഇട്ടിരുന്ന ഏകദേശം 150 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്താണ് ഈ വീട് പണിതുയർത്തിയത്. ‘സെൻട്രാല’ എന്ന സ്ഥാപനത്തിലെ പോളിഷ് ആർക്കിടെക്റ്റായ ജാക്കുബ് ഷെസ്നിയാണ് ഈ അദ്ഭുത നിർമിതി രൂപകൽപ്പന ചെയ്തത്.ഓരോ സെന്റീമീറ്ററും പ്രയോജനപ്പെടുത്തിയ ഡിസൈൻവളരെ പരിമിതമായ സ്ഥലം മാത്രമുള്ളതിനാൽ, കെട്ടിടത്തിനുള്ളിലെ ഓരോ ഇഞ്ചും പരമാവധി ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയിലാണ് ഷെസ്നി ഇത് ഡിസൈൻ ചെയ്തത്. മൂന്ന് വ്യത്യസ്ത തട്ടുകളിലായാണ് വീടിനുള്ളിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
Cinema ⏭️


