CINEMA

‘ഞാനന്ന് മണ്ടിയായിരുന്നു, എല്ലാവരും എന്നെവച്ച് റീച്ചുണ്ടാക്കി; പലരുടെയും  വിചാരം  രേണു  സുധി  തീർന്നുവെന്നാണ്’


രേണു സുധി

ബിഗ് ബോസ് മുൻ താരവും സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യവുമാണ് രേണു സുധി. ഭർത്താവും നടനുമായ കൊല്ലം സുധിയുടെ അപകട മരണത്തിന് ശേഷമാണ് രേണു സോഷ്യൽ മീഡിയയിൽ സജീവമായത്. അടുത്തിടെ രേണുവിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ വിവരം പങ്കുവച്ചിരിക്കുകയാണവർ.

‘നാലാമത്തെ കീമോതെറാപ്പി ചെയ്തതോടെ തീർത്തും അവശയായി. ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ട്. ആദ്യത്തെ മൂന്ന് കീമോ കഴിഞ്ഞ് പത്തുപന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ യൂട്യൂബിൽ വീഡിയോ ഇടുമായിരുന്നു. എന്നാലിത്തവണ ഒട്ടും വയ്യാത്ത അവസ്ഥയാണ്. ഛർദ്ദി ആണ് എപ്പോഴും. നാലാമത്തെ കീമോ ശരീരത്തെ പൂർണമായും തളർത്തി.

എന്നെ സ്‌നേഹിക്കുന്ന ആളുകളുടെ ഫോൺ കോൾ പോലും എടുക്കാൻ പറ്റുന്നില്ല. കോടികളുടെ വരുമാനമൊന്നും എനിക്കില്ല. ബിഗ് ബോസിൽ നിന്ന് അത്രവലിയ ലക്ഷങ്ങളൊന്നും കിട്ടിയില്ല. പണ്ടുമുതൽ തന്നെ അഞ്ചും പത്തും രൂപയ്ക്ക് പോയിരുന്നു. ഞാനന്ന് മണ്ടിയായിരുന്നു. എല്ലാവരും എന്നെവച്ച് റീച്ചുണ്ടാക്കി. അവരെയൊന്നും പിന്നെ കണ്ടിട്ടില്ല.

ബിഗ് ബോസിൽ ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്നത് ഞാനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇപ്പോൾ ആകെയുള്ള വരുമാനം യൂട്യൂബും സബ്‌സ്‌ക്രിപ്‌ഷനുമാണ്. ഇതിൽ നിന്നാണ് നാല് കീമോക്കുള്ള പണം കണ്ടെത്തിയത്. ആരോഗ്യത്തോടെ തിരിച്ചുവന്നാൽ സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. അതിന് ആര് എതിരുവന്നാലും വിഷയമല്ല. ഞാൻ ചാകാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ടെന്നറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാൻ പറ്റില്ലെന്ന് അവർക്കറിയാം.

രണ്ടുലക്ഷം രൂപയുടെ മരുന്നാണ് ഇതുവരെ വാങ്ങിയത്. കീമോ കഴിഞ്ഞതോടെ പൈസയൊക്കെ തീർന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ആരൊക്കെ കൂടെയുണ്ടെന്ന് ഇപ്പോൾ മനസിലായി. പലരുടെയും വിചാരം രേണു സുധി തീർന്നുവെന്നാണ്. എന്നാലത് തെറ്റാണ്. മുറികൂടുന്ന ഐറ്റമാണ് രേണു. ആറാമത്തെ കീമോയും സർജറിയും കഴിഞ്ഞ് തിരിച്ചുവരും’- പുതിയതായി പുറത്തുവിട്ട വീഡിയോയിൽ രേണു പറയുന്നു.

English Summary

Former Big Boss contestant Renu Sudhi shared an update on her cancer treatment, stating she is extremely weak after completing her fourth chemotherapy session, with two more cycles remaining. She revealed financial struggles, with her YouTube income largely depleted from treatment expenses, totaling two lakh rupees so far. Despite severe health challenges, Sudhi expressed determination to fully recover after surgery.


Business ⏭️

Back to top button