NEWS

അഞ്ച് ലക്ഷം വ്യാജ മെയിൽ ഐഡികൾ നിർമിച്ച് പാകിസ്ഥാനിലും ബംഗ്ലാദേശിലും വിറ്റ മലയാളി യുവാവ് പിടിയിൽ

ലക്നൗ: വ്യാജ ഇമെയിൽ വിലാസങ്ങൾ വൻതോതിൽ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് മറിച്ചുവിറ്റ യുവാവിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ 24 വയസ്സുകാരൻ അങ്കിത് ശംഖ്‌വാറാണ് പിടിയിലായത്. നോയിഡ, ഡൽഹി, മുംബൈ, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ പ്രമുഖ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നേരെ വന്ന ബോംബ് ഭീഷണികൾക്ക് പിന്നിൽ ഇയാൾ വിതരണം ചെയ്ത വ്യാജ ഇമെയിൽ വിലാസങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന എക്സൽ ഫയലുകളിൽ അഞ്ച് ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങളാണ് കണ്ടെത്തിയത്. ഒക്ടോബർ 23-ന് മുംബൈ മേയറുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി മുഴക്കി അയച്ച ‘smithjohnson6889@gmail.com’ എന്ന വിലാസവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രശസ്ത ഗായകൻ ദിൽജിത്ത് ദോസഞ്ജിന്റെ ഡൽഹിയിലെ സംഗീതനിശയ്ക്കും ഒരു ബോളിവുഡ് താരത്തിന്റെ വസതിക്കും നേരെ വന്ന ബോംബ് ഭീഷണി സന്ദേശങ്ങൾക്കും ഇയാൾ നിർമിച്ചുനൽകിയ വ്യാജ അക്കൗണ്ടുകളാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

(Disclaimer: ഈ വാർത്ത‌യ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Dinehshukla എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)

Fashion ⏭️

Back to top button