AUTO
ബോംബിട്ടാലും തകരാത്ത കാർ, ‘ലോകാവസാന’ വിമാനം; പുട്ടിന്റെ ഇന്ത്യയിലെ യാത്ര ഈ അതിസുരക്ഷ വാഹനങ്ങളിൽ

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എത്തിയത് സ്വന്തം കവചിത വാഹനങ്ങളിലാണ്. ‘ഔറസ് സെനറ്റ് ലിമോസിൻ’ എന്ന ഔദ്യോഗിക വാഹനവും ഔറസിന്റെ തന്നെ ‘ആഴ്സണൽ’ എന്ന ആഡംബര മിനിവാനിന്റെ രണ്ട് മോഡലുകളുമാണ് പുടിന്റെ വാഹനവ്യൂഹത്തിൽ പ്രധാനമായും ഉള്ളത്. പുടിനു പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സ്വന്തം വാഹനത്തിൽ തന്നെയാണ് എത്തിയത്. കനത്ത സുരക്ഷ മുൻനിർത്തിയാണ് ലോകനേതാക്കൾ ഇത്തരം അതിസുരക്ഷാ വാഹനങ്ങൾ ഉപയോഗിക്കുന്നത്. എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ എന്ന് പരിശോധിക്കാം.പറന്നെത്തുന്നത് ‘ലോകാവസാന വിമാനത്തിൽ’റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യാത്രകൾക്കൊപ്പം എപ്പോഴും ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനമായ ഇല്യൂഷിൻ ഐഎൽ-96-300പിയു. സുരക്ഷാ കരുത്തും സാങ്കേതിക തികവും ആഡംബരവും ഒത്തുചേരുന്നതിനാൽ ‘പറക്കും ക്രെംലിൻ’ എന്നും ‘ഡൂംസ്ഡേ പ്ലെയിൻ’ എന്നും ഈ വിമാനം വിശേഷിപ്പിക്കപ്പെടുന്നു.ശത്രുക്കളെ കബളിപ്പിക്കുന്ന ‘ഡെക്കോയ്’ തന്ത്രംഎൻജിൻ ശേഷിയും പ്രതിരോധ സംവിധാനങ്ങളുംനാല് ആവിയാഡ്വിഗാറ്റൽ (Aviadvigatel PS-90A) ടർബോഫാൻ എൻജിനുകൾ കരുത്തേകുന്ന ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 11,000 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 55.35 മീറ്റർ നീളവും 60.12 മീറ്റർ ചിറകുവിരിവുമുള്ള ഈ വിമാനം നിയന്ത്രിക്കുന്നത് റഷ്യയുടെ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രനാണ്. ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും വഴിതിരിച്ചുവിടാൻ ശേഷിയുള്ള റഡാർ ജാമിങ് സംവിധാനങ്ങളും അത്യാധുനിക പ്രതിരോധ കവചങ്ങളും ഇതിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയോ ആണവ യുദ്ധസാഹചര്യമോ ഉണ്ടായാൽ ആകാശത്തിരുന്നുകൊണ്ടുതന്നെ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും നയിക്കാനുള്ള ഒരു സമ്പൂർണ്ണ മൊബൈൽ കമാൻഡ് സെന്ററായും ഇത് പ്രവർത്തിക്കുന്നു.
Sports ⏭️


