NEWS

ബ്രിക്സിൽ അംഗത്വത്തിന് അപേക്ഷ നൽകി 3 വർഷം, കാത്തിരിപ്പ് തുടർന്ന് പാക്കിസ്ഥാൻ; കാരണം ഇന്ത്യയുടെ വീറ്റോ പവർ


ന്യൂഡൽഹി∙ ബ്രിക്സിൽ അംഗത്വത്തിനായി 2023ൽ അപേക്ഷ നൽകിയെങ്കിലും പാക്കിസ്ഥാന്റെ കാര്യത്തിൽ തീരുമാനമായില്ല. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെ കഴിഞ്ഞ വർഷം സംഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വീറ്റോ അധികാരമാണ് പാക്കിസ്ഥാനെ ബ്രിക്സിനു പുറത്തു നിർത്തിയിരിക്കുന്നത്. പുതിയൊരു രാജ്യത്തിന് അംഗത്വം നൽകാൻ നിലവിലുള്ള എല്ലാ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്.ബ്രിക്സ് അംഗത്വത്തിനായി അപേക്ഷിച്ച 29 രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാണ് ബ്രിക്സിൽ ചേരാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് പ്രധാന കാരണം. ബ്രിക്സിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് പാക്ക് ചിന്ത. ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂട്ടായ്മയിലെ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 64.3 ബില്യൺ ഡോളറിൽ നിന്ന് 95.7 ബില്യൺ ഡോളറിലെത്തി.


Fashion ⏭️

Back to top button