SPORTS

‘രക്ഷിച്ചതും’ സന, ‘തോൽപ്പിച്ചതും’ സന; പാക്കിസ്ഥാനെ വീഴ്ത്തി ലങ്ക; വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ– ശ്രീലങ്ക ഫൈനൽ


ദുബായ് ∙ വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ– ശ്രീലങ്ക ഫൈനൽ. രണ്ടാം സെമിഫൈനലിൽ പാക്കിസ്ഥാനെ നാലു വിക്കറ്റിനു തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. ഹർഷിത സമരവിക്രമ (31 പന്തിൽ 36), കവിഷ ദിൽഹാരി (33 പന്തിൽ 33), അവസാന ഓവറുകളിൽ തകർത്തടിച്ച നീലക്ഷിക സിൽവ (10 പന്തിൽ 18*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് നിലവിലെ ചാംപ്യന്മാരായ ശ്രീലങ്ക ഫൈനലിൽ കടന്നത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മുനീബ അലിയെ (8 പന്തിൽ 2) അവർ നഷ്ടമായി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ‍ മറ്റൊരു ഓപ്പണർ ഷവാൽ സുൽഫിക്കറിന്റെ (16 പന്തിൽ 24) വിക്കറ്റും പാക്കിസ്ഥാനു നഷ്ടമായി. പത്ത് ഓവർ തികയും മുൻപ് ആയിഷ സഫർ (8 പന്തിൽ 7), സദഫ് ഷംസ് (11 പന്തിൽ 8) എന്നിവരും വീണു.


Auto ⏭️

Back to top button