NEWS

‘റീലുകൾ വൈറലാക്കാം, ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാം’; സമൂഹമാധ്യമ ഇൻഫ്ലുവൻസർക്ക് വാഗ്ദാനം നൽകി കൂട്ട ബലാത്സംഗം


ന്യൂഡൽഹി ∙ സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്ത് ബിഹാറിലെ മുസാഫർപൂരിലേക്ക് വിളിച്ചുവരുത്തി ഡൽഹി സ്വദേശിയായ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻ‌സറെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ യുവതിയാണ് പരാതിക്കാരി. മുസാഫർപുർ എസ്‌കെഎംസിഎച്ച് സെക്ടർ ആസ്ഥാനത്ത് ജോലി ചെയ്യുന്ന എസ്‌എസ്ബി എഎസ്‌ഐ വികാസ് കുമാർ, ഇയാളുടെ കൂട്ടാളി രാജീവ് റായ് എന്നിവർക്കെതിരെയാണ് കേസ്. യുവതിയുടെ പരാതി പ്രകാരം, വികാസ് കുമാറിന്റെ ക്ഷണത്തെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് രണ്ട് വയസ്സുള്ള കുഞ്ഞുമൊത്ത് ഇവർ മുസാഫർപുരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഹോട്ടലിലാണ് ഇവർക്ക് താമസമൊരുക്കിയത്. അവിടെവച്ച് എഎസ്ഐയുടെ കൂട്ടാളിയായ രാജീവ് റായ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. തുടർന്ന് വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി എഎസ്ഐ വികാസ് കുമാറുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. യുവതി ഇതിനെ ശക്തമായി എതിർത്തപ്പോൾ, കൂടെയുള്ള രണ്ട് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ യുവതിക്ക് ഇവരുടെ ക്രൂരതയ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.


Fashion ⏭️

Back to top button