SPORTS

സീസണിലെ കന്നി സെഞ്ചറിയുമായി അസ്ഹറുദ്ദീൻ; പക്ഷേ ‘ക്യാപ്റ്റൻ’ ഇന്നിങ്സുമായി വത്സൽ ഗോവിന്ദ്; ആലപ്പിയെ തകർത്ത് കൊല്ലം


തിരുവനന്തപുരം∙ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ മിന്നും വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്സ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നൽ സെഞ്ചറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ കൊല്ലം മറികടന്നു. 93 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സൽ തന്നെയാണ് പ്ലെയ‍ർ ഓഫ് ദ് മാച്ച്.എന്നാൽ നിലയുറപ്പിച്ചതോടെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് ആഞ്ഞടിച്ചു. രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 40 റൺസെടുത്ത സച്ചിൻ ബേബി 15-ാം ഓവറിൽ പുറത്തായി. എന്നാൽ തകർത്തടിച്ച് മുന്നേറിയ അസ്ഹറുദ്ദീൻ 51 പന്തുകളിൽ ആറ് ഫോറും ഏഴ് സിക്സുമടക്കം 100 റൺസുമായി പുറത്താകാതെ നിന്നു. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് അസർ കെസിഎലിലെ തന്റെ കന്നി സെഞ്ചറി പൂർത്തിയാക്കിയത്. സിബിൻ ഗിരീഷ് 14ഉം ടി.കെ.അക്ഷയ് 17ഉം റൺസെടുത്തു. കൊല്ലത്തിനു വേണ്ടി എം.ഡി. നിധീഷും വിജയ് വിശ്വനാഥും എ.ജി. അമലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.34 പന്തുകളിൽ 52 റൺസെടുത്ത അഭിഷേക്, അജിനാസിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്ത് പുറത്തായി. പകരമെത്തിയ ആനന്ദ് കൃഷ്ണനും (12) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. സെഞ്ചറിക്ക് ഏഴ് റൺസ് അകലെ വത്സൽ പുറത്തായെങ്കിലും അതിനോടകം തന്നെ കൊല്ലം വിജയതീരത്ത് എത്തിയിരുന്നു. 53 പന്തിൽ 11 ഫോറും 3 സിക്സും അടക്കം 93 റൺസാണ് വത്സൽ നേടിയത്. 17.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം ലക്ഷ്യം കണ്ടു. തുടരെ മൂന്ന് ഫോറുകൾ പായിച്ച് അർജുൻ വേണുഗോപാലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. റിപ്പിൾസിനു വേണ്ടി അജിനാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.


Auto ⏭️

Back to top button