CINEMA

ആ ചതി എന്നെ കൂടുതൽ വേദനിപ്പിച്ചു,​ ജീവിതത്തിൽ ഒരു പുരുഷൻ ചതിച്ചിട്ടുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി


ഐശ്വര്യ ലക്ഷ്മി

ജീവിതത്തിൽ തന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് അനുവദിച്ച അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചിൽ. പെട്ടെന്ന് ആരോടും വീണുപോകുന്ന ആളല്ലായിരുന്നു ഞാൻ. അതിനാൽ ആ ചതി കൂടുതൽ വേദനിപ്പിച്ചെന്നും താരം പറഞ്ഞു. നമ്മൾ ആ വ്യക്തിയെ അത്രത്തോളം വിശ്വസിക്കുകയാണ്. ആ ബന്ധം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്. ആ പെൺകുട്ടി തന്നെ വന്ന് എനിക്കും ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അവളോട് ദേഷ്യം ഒന്നും തോന്നിയില്ല. കാരണം അതിൽ അവളിൽ ഒരു തെറ്റും ഇല്ലായിരുന്നു,​ സത്യം പറഞ്ഞാൽ അത് രണ്ട് ദിവസ എന്റെ മനസിലുണ്ടായിരുന്നു. പിന്നെ ഞാൻ അത് വിട്ടു. എന്റെ മനസിൽ എപ്പോഴുമുള്ളത് എന്റെ കുടുംബത്തെ കുറിച്ചാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മാതാപിതാക്കളെ താൻ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതിനാൽ അവർക്ക് ഒരു നല്ല മകളാകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ചിലരെപ്പോലെ അമ്മയിൽ നിന്നോ കുടുംബത്തിൽ നിന്നോ മാറി താമസിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. അമ്മയുമായി വളരെ തുറന്നതും സൗഹൃദപരവുമായ ബന്ധമാണുള്ളത്. എങ്കിലും ചിലപ്പോഴൊക്കെ അമ്മയെ കൈകാര്യം ചെയ്യുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. എനിക്ക് അമ്മയെ പൂർണമായി മനസിലാകുന്നുണ്ട്. പക്ഷേ ഞാൻ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് അമ്മയ്ക്ക് മനസിലാകുന്നില്ല എന്നതാണ് വിഷമമെന്നും താരം പറയുന്നു.
RELATED TOPICS: AISWARYA LAKSHMI, AISWARYA LAKSHMI INTERVIEW, AISWARYA LEKSHMI REALATIONSHIP, AISHWARYA LEKSHMI


Business ⏭️

Back to top button