SPORTS

അത്യാവശ്യമായി ഒരു ടെസ്റ്റ് കളിക്കുമോ? ഫോൺ സ്വിച്ച് ഓഫ്, പാസ്പോർട്ടില്ലാതിരുന്ന 21 വയസ്സുകാരനെ പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചു!


ലണ്ടൻ∙ തുടർച്ചയായ രണ്ടു തോൽവികള്‍ ഏറ്റു വാങ്ങിയതിനു പിന്നാലെ പാക്കിസ്ഥാൻ ടീമിലെ ഏഴു താരങ്ങളെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. മൂന്നാം ടെസ്റ്റിനു വേണ്ടി മാത്രം പാക്കിസ്ഥാൻ ഏഴു പകരക്കാരെ ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തു. അതിൽ ഒരാളാണ് 21 വയസ്സുകാരൻ പേസർ റസവുല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന യുവപേസറുടെ ടീം എൻട്രി അങ്ങേയറ്റം നാടകീയമായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ പർവത പ്രദേശത്തു താമസിക്കുന്ന റസവുല്ലയെ അതിവേഗ നീക്കത്തിലൂടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിലെത്തിയത്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 23 ഓവറുകൾ പന്തെറിഞ്ഞ താരം നാലു വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായി 145 പ്ലസ് വേഗതയിൽ പന്തെറിയുന്ന താരം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയനായിക്കഴിഞ്ഞു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസെയ്ൻ യുവതാരത്തെ പുകഴ്ത്തി രംഗത്തെത്തി. ‘‘റസവുല്ലയുടെ സ്പെൽ നന്നായി ആസ്വദിച്ചു. അദ്ദേഹത്തിന്റെ പ്രകടനം വ്യത്യസ്തമായ ഒരു കാര്യം പാക്കിസ്ഥാനു നൽകി. അത് ജോ റൂട്ട് ഉൾപ്പടെയുള്ള ഇംഗ്ലിഷ് ബാറ്റർമാരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.’’– നാസർ ഹുസെയ്ൻ കമന്ററിക്കിടെ വ്യക്തമാക്കി.


Auto ⏭️

Back to top button