CINEMA

സീൻ അടിമുടി മാറാൻ ഈ ഡിഎസ് പി

‘സീൻ’ എന്ന ചിത്രത്തിലെ സൂര്യയുടെ ഗ്ളിംപ്സ് വീഡിയോ പുറത്ത്. ഡിഎസ്പി ഇൻമ്പരാജ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഈശ്വരൻ എന്ന വില്ലൻ കഥാപാത്രമായാണ് നസ്ലിൻ എത്തുന്നത്.അടിപൊളി സിനിമയാണെന്നും ചിരിച്ച് ചിരിച്ചു മണ്ണ് കപ്പാം എന്നും ചിത്രത്തിന്റെ ദുബായ് പ്രൊമോഷൻ ഇവന്റിൽ നസ്റിയ പറഞ്ഞു. 12 വർഷത്തിനുശേഷം നസ്റിയ തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ് സീൻ.

നസ്ലിന്റെ തമിഴ് അരങ്ങേറ്റം ആണ് സീൻ. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളത്തിന്റെ സുഷിൻ ശ്യാം ആണ് ഈണം. ‘ ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നി ‌ർമ്മാണം.

സഹനിർമ്മാതാവ് ജയശ്രീ ദാമോദൻ. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പി.ആർ.ഒ: ശബരി.


Business ⏭️

Back to top button