‘എല്ലാവരും ചോദിച്ചത് 60-ാം വയസിൽ ഗർഭിണിയായോ എന്നായിരുന്നു, അവരോട് പറയൂ ഞാൻ ഗർഭിണിയാണെന്ന്’

നീന ഗുപ്ത
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത മറുപടി നൽകുന്ന ബോളിവുഡ് നടിയാണ് നീന ഗുപ്ത. വിവാഹം കഴിച്ചോ, എപ്പോൾ വിവാഹം കഴിക്കും തുടങ്ങിയ ചോദ്യങ്ങളോട് തനിക്ക് യാതൊരു ക്ഷമയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ശരീരഭാരം സംബന്ധിച്ചും ഗർഭിണിയാണോ എന്ന തരത്തിലുള്ള അനാവശ്യ ചോദ്യങ്ങൾ നേരിടേണ്ടി വന്ന അനുഭവവും നീന പങ്കുവച്ചു. ഇത്തരം ചോദ്യങ്ങൾ ആരെങ്കിലും ചോദിച്ചാൽ എങ്ങനെയാണ് പ്രതികരിക്കുകയെന്ന ചോദ്യത്തിന് നീന നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം പലപ്പോഴും നേരിടേണ്ടിവരാറുണ്ട്. ഇത്തരം വ്യക്തിപരമായ ചോദ്യങ്ങളോട് ഞാൻ വളരെ വ്യക്തമായി പ്രതികരിക്കാറുണ്ട്. ഞാൻ നിങ്ങളുടെ അച്ഛന്റെ പണം കൊണ്ടല്ല ജീവിക്കുന്നത്. പിന്നെന്താ നിങ്ങളുടെയൊക്കെ പ്രശ്നം? നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടൊ ഇല്ലയോ? എന്നാണ് അത്തരം ചോദ്യങ്ങളോടുള്ള എന്റെ പ്രതികരണം.
ഒരിക്കൽ ഞാൻ സാരി ധരിച്ചിരുന്നു. അതൊന്ന് കൈകൊണ്ട് ശരിയാക്കിയപ്പോൾ അരയ്ക്കു സമീപം അൽപം തടിച്ചതുപോലെ കണ്ടതിനെ തുടർന്ന്ആളുകൾ ചോദിച്ചത് 60ാം വയസിൽഞാൻ ഗർഭിണിയാണോഎന്നായിരുന്നു. ശരീരഭാരത്തെക്കുറിച്ച് മറ്റുള്ളവർ പരിഹസിക്കുമ്പോൾ അവരോട് ഗർഭിണിയാണെന്ന് പറഞ്ഞാൽ മതിയെന്നാണ് ഇപ്പോൾ മറ്റുള്ളവർക്കും നൽകുന്ന ഉപദേശം.
സ്ത്രീകളുടെ കാര്യത്തിൽ സമൂഹത്തിന്റെ സമീപനം പെട്ടെന്ന് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. ഇങ്ങനെ തന്നെയായിരിക്കും കാര്യങ്ങൾ തുടരുക. എന്റെ വാക്കുകൾ ഓർത്തുവച്ചോളൂ, ഒരിക്കലും മാറ്റമുണ്ടാകില്ല. കാരണം സമൂഹം അങ്ങനെയാണ്. ഇന്നും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പോലും വളരെ ചെറിയ ശതമാനം മാത്രമാണ്. സ്ത്രീകൾ സ്വന്തം നിലയിൽ സമ്പാദിക്കാൻ തുടങ്ങിയതാണ് സംഭവിച്ച പ്രധാനപ്പെട്ട മാറ്റം’.-നീന ഗുപ്ത കൂട്ടിച്ചേർത്തു.
English Summary
Bollywood actress Neena Gupta has voiced strong disapproval of intrusive personal questions concerning her marital status and pregnancy. She recounted being asked if she was pregnant at 60 due to her physique, to which she offers sharp retorts. Gupta expressed skepticism about rapid societal change regarding women, emphasizing that female financial independence is the most significant development observed.
Business ⏭️


