CINEMA

‘ ഭാര്യ എനിക്കായി ഭക്ഷണം ഒരുക്കി ‘ ചർച്ചയായി നാഗചൈതന്യയുടെ പോസ്റ്റ്

തെന്നിന്ത്യൻ താരദമ്പതിമാരായ നാഗചൈതന്യയും ശോഭിത ധുലിപാലയും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ, നാഗചൈതന്യയുടെ പോസ്റ്റും അതിന് ശോഭിത നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നു. “വിവാഹം കഴിഞ്ഞ് ഏകദേശം 2 വർഷത്തിന് ശേഷം ഭാര്യ എനിക്കായി അത്താഴം പാകം ചെയ്യുന്നു… ഞാൻ ഇന്ന് എന്തോ ശരിയായ കാര്യം ചെയ്തിട്ടുണ്ടാകണം,” എന്നാണ് ശോഭിതയുടെ ചിത്രം പങ്കുവച്ച് നാഗചൈതന്യ കുറിച്ചത്. “നീ എന്നെ കളിയാക്കുകയാണോ അതോ പുകഴ്ത്തുകയാണോ?” എന്നാണ് ശോഭിതയുടെ കമന്റ്.

വർഷങ്ങളോളം രഹസ്യമായി പ്രണയിച്ചതിന് ശേഷമായിരുന്നു നാഗചൈതന്യ- ശോഭിത വിവാഹം. ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമ്മു രാ’യിൽ അതിഥിയായി എത്തിയപ്പോഴാണ് നാഗചൈതന്യ പ്രണയകഥ വെളിപ്പെടുത്തിയത്. ശോഭിതയെ താൻ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴിയാണെന്ന് നാഗചൈതന്യ പറഞ്ഞു.
“ഞങ്ങൾ ഇൻസ്റ്റാഗ്രാമിലാണ് കണ്ടുമുട്ടിയത്. എന്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് അവളുടെ വർക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എന്റെ ക്ലൗഡ് കിച്ചണായ ‘ഷോയു’വിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ, അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി, അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി. നാഗ ചൈതന്യയുടെ വാക്കുകൾ. “2024 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.


Business ⏭️

Back to top button