NEWS
പിണറായിക്കെതിരെ വേഗം നടപടി വേണമെന്ന് മാത്യു കുഴൽനാടൻ; കരുതലോടെയെന്ന് ബൽറാം: കെപിസിസിയിൽ ‘ഇ.ഡി’ ചർച്ച

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരായ ഇ.ഡിയുടെ കത്തില്‍ കൃത്യമായ നടപടിയുണ്ടാകുമെന്നും എല്ലാ വശങ്ങളും പരിശോധിച്ചും നിയമോപദേശം തേടിയുമായിരിക്കും ഇതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന് കെപിസിസി യോഗത്തില്‍ വ്യക്തമാക്കി. അതിവേഗം ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സിപിഎമ്മുമായി ഒത്തുകളിയാണെന്ന ആക്ഷേപമുയരുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു. കേന്ദ്ര ഏജന്‍സിയുടെ നീക്കങ്ങള്‍ കെണിയാകാമെന്നും കരുതലോടെ സമീപിക്കണമെന്നും വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞു.പിഎം ശ്രീയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ കെപിസിസി യോഗത്തില്‍ എതിര്‍പ്പ്. പദ്ധതി നടപ്പാക്കിയാല്‍ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. ശക്തമായ മതനിരപേക്ഷ നിലപാടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തിയത്. പിഎം ശ്രീ നടപ്പാക്കുന്നത് ജനങ്ങളെ സര്‍ക്കാരിനെതിരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിയില്‍ മുന്‍ സര്‍ക്കാരാണ് ഒപ്പുവച്ചതെന്നും പിന്മാറാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നേടിയെടുക്കേണ്ടതുണ്ട്. സ്കൂളുകള്‍ തിരഞ്ഞെടുക്കുന്നതും സിലബസ് തീരുമാനിക്കുന്നതും സംസ്ഥാന സര്‍ക്കാരായിരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും വി.ഡി.സതീശന് ചൂണ്ടിക്കാട്ടി.
Fashion ⏭️


