CINEMA

‘ബിഗ് ബോസിൽ നിന്ന് ഗായത്രിയെ പുറത്താക്കിയത് പ്രാങ്ക്? താരം മടങ്ങിവരട്ടേ’; ആരാധകർക്കിടയിൽ അമർഷം


ഗായത്രി സുരേഷ്

ബിഗ് ബോസ് എട്ടാം സീസൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിലെ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളോടെയാണ് ബിഗ് ബോസിന്റെ തുടക്കം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു നടി ഗായത്രി സുരേഷിന്റെ എവിക്ഷൻ. വെറും മൂന്ന് ദിവസം നിന്ന ശേഷം മാത്രമാണ് ഗായത്രി ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോയത്.

ഈ തീരുമാനത്തിൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധവുമുണ്ട്. ഗായത്രിയെ പോലെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയെ വിളിച്ചുവരുത്തി അപമാനിച്ചെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലായി ബിഗ് ബോസ് ആരാധകർ ഇതേക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് രണ്ട് ദിവസം പിന്നീടും മുൻപ് നടി ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനം വളരെ മോശമായ ഒന്നാണെന്ന് ആരാധകർ പറയുന്നു.

ഒരു ടാസ്‌ക് പോലും കളിക്കാൻ അവസരം കൊടുക്കാതെ ഹൗസിൽ നിന്ന് പുറത്താക്കിയത് കടുത്ത അനീതിയാണ്. ഒരു ഹണിമൂൺ പീരീഡ് പോലും നൽകാതെ ഗായത്രിയെ പുറത്താക്കിയത് കടുത്ത അനീതിയെന്നേ പറയാനാകൂ. ഇപ്പോഴത്തെ പുറത്താക്കൽ ഒരു പ്രാങ്കായി അവർ മടങ്ങി വരട്ടെ എന്ന് ആഗ്രഹിക്കുന്നെന്നും ഒരാൾ കുറിച്ചു. പുതിയ സീസണിൽ ഏറ്റവും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു മത്സരാർത്ഥിയാണ് ഗായത്രി സുരേഷെന്ന അഭിപ്രായം ചിലർക്കുണ്ട്. ഇപ്പോഴത്തെ ഈ പുറത്താക്കാൻ ഗായത്രിയെ ഒരു പരിഹാസ കഥാപാത്രമാക്കുമെന്നും ചിലർ പറയുന്നു.

RELATED TOPICS: BIGG BOSS MALAYALAM, GAYATHRI BIGG BOSS, GAYATHRI EVICTION, BIGG BOSS MALAYALAM CONTROVERSY, GAYATHRI RETURN DEMAND


Business ⏭️

Back to top button