CINEMA

സെലിബ്രേഷൻചിത്രവുമായിമോഹൻലാൽ

തിരക്കഥ: അഖിൽ കൃഷ്ണ, അക്ഷയ് ഹരീഷ്, ഗോകുൽനാഥ്

മോഹൻലാലും ജൂഡ് ആന്തണി ജോസഫും ഒരുമിക്കുന്ന ചിത്രം മാസ് ആക്‌ഷൻ കോമഡി എന്റർടെയ്‌നർ. ഛോട്ടാ മുംബെൈ പോലെ ‘ലാൽ അഴിഞ്ഞാട്ടം” നിറയുന്ന ചിത്രമായിരിക്കും. ഒരു ഫാൻ ബോയ് പടം എന്നാണ് ജൂഡ് വിശേഷിപ്പിക്കുന്നത്. വൻ താരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം ഒരുക്കാൻ തമിഴകത്തിന്റെ മാന്ത്രിക ഈണക്കാരൻ അനിരുദ്ധ രവിചന്ദറുടെ പേര് പരിഗണനയിലുണ്ട്. ജൂഡിന്റെ സംവിധാനത്തിൽ വിസ്‌മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച തുടക്കം സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുഴുനീള മോഹൻലാൽ സിനിമ ജൂഡിന്റെ സ്വപ്നമായിരുന്നു . തുടക്കത്തിന്റെ രചയിതാക്കളിൽ ഒരാളായ അഖിൽ കൃഷ്ണയും ജൂഡ് സംവിധാനം ചെയ്ത സാറാസിന്റെ തി രക്കഥാകൃത്തായ അക്ഷയ് ഹരീഷിനൊപ്പം ഗോകുൽനാഥും ചേർന്നാണ് രചന. ജൂഡിന്റെ 2018, തുടക്കം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അഖിൽ ജോർജ് ആണ് ക്യാമറ. ചമൻ ചാക്കോ ആണ് എഡിറ്റർ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് മഹർ ഹംസ, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് എൽ 370 എന്നു താത്കാലികമായി പേരിട്ട ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ – തരുൺമൂർത്തി ചിത്രം അതിമനോഹരം നിർമ്മിക്കുന്നതും ആഷിഖ് ഉസ്‌മാൻ ആണ്.

മോഹൻലാൽ – ജൂഡ് ചിത്രം അടുത്ത വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം ജോർജിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഓപ്പറേഷൻ ഗംഗയിൽ മോഹൻലാൽ അടുത്ത ആഴ്ച ജോയിൻ ചെയ്യും. 90 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. നവംബറിൽ അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചുതുടങ്ങും. പുതുവർഷത്തിൽ ആദ്യം ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറക്കിളിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്.


Business ⏭️

Back to top button