SPORTS

അഫ്ഗാൻ പരമ്പരയിൽ കാർത്തിക് വർമ ഇന്ത്യൻ ടീം മാനേജർ


തിരുവനന്തപുരം∙ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളി സാന്നിധ്യമായ ആർ. കാർത്തിക് വർമ്മയെ ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു. ഈ മാസം 13-ാം തീയതി മുതൽ ആരംഭിക്കുന്ന ‌ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് അദ്ദേഹം രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ഔദ്യോഗിക ചുമതലയേൽക്കുന്നത്. ഇന്ത്യൻ ടീമിന്റെ മാനേജരായി ഒരു കേരളീയൻ തിരഞ്ഞെടുക്കപ്പെടുന്നത് സംസ്ഥാനത്തെ കായിക ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണ്.നിലവിൽ എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ ഓണററി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഭാര്യ അഞ്ജന വർമ്മ ബി.വി.എം ഗിരിനഗറിൽ അധ്യാപികയാണ്. മകൾ രേഷ്മ കാർത്തിക് കൊച്ചിയിലെ ബി.ഇ.ഒയിൽ എച്ച്.ആർ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നു.


Auto ⏭️

Back to top button