NEWS

ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ച, കായികവിഭാഗം കൺവീനർ പുറത്ത്, മുഖം രക്ഷിക്കാൻ ലീഗ്

കൊയിലാണ്ടി:ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചയുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോൾ

മുഖം രക്ഷിക്കാൻ മുസ്ലിംലീഗ്. പ്രതിപ്പട്ടികയിലില്ലെങ്കിലും ആരോപണം നേരിട്ട വ്യവസായിയും കെ.എം.സി.സിയുടെ കായികവിഭാഗം കൺവീനറുമായ റസാഖ് റൊട്ടാനയെ സംഘടനയിൽ നിന്ന് പുറത്താക്കി. ലീഗ് മുഖപത്രത്തിൽ വാർത്ത നൽകിയാണ് പുറത്താക്കൽ. ഒന്നാംപ്രതി ബോംബെ ഷാജിയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ റസാഖിന്റെ പേര് സൂചിപ്പിച്ചിരുന്നു. 8.6 കോടി രൂപ (31ലക്ഷം ഖത്തർ റിയാൽ)കവർന്ന കേസിൽ കേന്ദ്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമായി. അന്താരാഷ്ട്ര സാമ്പത്തികഇടപാടായതിനാൽ പ്രാദേശിക പൊലീസിന്റെ അന്വേഷണപരിധിക്ക് പുറത്തുള്ളതാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.

കേസിൽ ആറ് പ്രതികളാണുളളത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത നാലാം പ്രതി പരപ്പിൽ ബാലകൃഷ്ണൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കൊയിലാണ്ടി സബ് ജയിലിലുളള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകിയിട്ടില്ല. പ്രതികളുടേതെന്ന പേരിൽ ഒത്തുതീർപ്പും ഭീഷണിയുമുളള ഓഡിയോസന്ദേശങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്.

Read News ⏭️

Back to top button