SPORTS

ഇന്ത്യയ്‌ക്കെതിരെ അതിരുവിട്ട ആഘോഷപ്രകടനം, പാക്കിസ്ഥാൻ ക്യാപ്റ്റനെ വെറുതെ വിടില്ല, നടപടിയെടുത്ത് ഐസിസി


ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടയിലെ ആഘോഷ പ്രകടനങ്ങൾ വിവാദമായതിനു പിന്നാലെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ ശക്തമായ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ് ഔട്ടിലേക്കു കൈ ചൂണ്ടിയ ഫാത്തിമ സന ‘കയറിപ്പോകാൻ’ ആവശ്യപ്പെട്ടിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 55 റണ്‍സിന് ഓൾഔട്ടായതിനു പിന്നാലെയായിരുന്നു പാക്ക് ക്യാപ്റ്റന്റെ പ്രകോപനം. സംഭവം വിവാദമായതോടെ മാച്ച് ഫീയുടെ 10 ശതമാനം പാക്ക് ക്യാപ്റ്റനു പിഴയായി ചുമത്തി. അച്ചടക്കം ലംഘിച്ചതിനാണു നടപടി.മറുപടി ബാറ്റിങ്ങിൽ പാക്ക് ബോളർ സാദിയ ഇക്ബാലിന്റെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയാണ് ഓപ്പണർ ഷെഫാലി വർമ ഇന്ത്യയുടെ ചേസിങ്ങിനു തുടക്കമിട്ടത്. 12 റൺസെടുത്ത ഇന്ത്യൻ താരത്തെ പുറത്താക്കിയപ്പോൾ വൻ  ആഘോഷ പ്രകടനമാണ് പാക്ക് ക്യാപ്റ്റൻ നടത്തിയത്. ഷെഫാലിക്ക് നിയന്ത്രണം നഷ്ടമായതോടെ, ഉയർന്നുപൊങ്ങിയ പന്ത് പിടിച്ചെടുത്ത ഫാത്തിമ സന ‘കയറിപ്പോകാന്‍’ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ഗൗനിക്കാതിരുന്ന ഇന്ത്യൻ ബാറ്റർ ഡ്രസിങ് റൂമിലേക്കു മടങ്ങി.


Auto ⏭️

Back to top button