SPORTS

സഞ്ജുവിന്റെ വെടിക്കെട്ടിൽ ഇന്ത്യയുടെ ‘പവർ പ്ലേ’, പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോർ, ക്രൈസ്റ്റ് ചർച്ചിൽ തകർന്ന റെക്കോർഡുകൾ ഇതാ….


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വിജയം നേടിയതിലൂടെ ഹെ‍ഗ്‍ലെ ഓവലിൽ ചരിത്രമെഴുതി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. 33 പന്തുകൾ നേരിട്ട ഓപ്പണർ സഞ്ജു സാംസൺ നാല് സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 67 റൺസുമായി ടീം ഇന്ത്യയുടെ ടോപ് സ്കോററായി. ട്വന്റി20 ചരിത്രത്തിൽ ഇന്ത്യ പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറാണിത്. 2023ൽ ഓസ്ട്രേലിയയ്ക്കെതിരെയും 2026 ൽ ന്യൂസീലൻഡിനെതിരെയും 209 റൺസ് ചേസ് ചെയ്തതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.230/6 vs ന്യൂസീലൻഡ് (ക്രൈസ്റ്റ്ചർച്ച്, 2026), വിജയലക്ഷ്യം 226209/3 vs ന്യൂസീലൻഡ് (റായ്പുർ, 2026)


Auto ⏭️

Back to top button