SPORTS

അഭിഷേകുമായി സംസാരിച്ചത് എന്ത്? ബാറ്റിങ് തന്ത്രം വെളിപ്പെടുത്തി സഞ്ജു, ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് ശ്രേയസ്


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻ‌ഡിനെതിരായ ഒന്നാം ട്വന്റി20യിൽ അർധ സെഞ്ചറിയുമായി തകര്‍ത്തടിച്ചതിനു പിന്നാലെ ക്രൈസ്റ്റ്ചർച്ചിലെ ബാറ്റിങ്ങിനെക്കുറിച്ചു മനസ്സു തുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 33 പന്തുകൾ നേരിട്ട ഓപ്പണർ സഞ്ജു സാംസൺ നാല് സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 67 റൺസുമായി ടീം ഇന്ത്യയുടെ ടോപ് സ്കോററായി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസടിച്ചപ്പോൾ, മറുപടിയിൽ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. രണ്ടു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. സഞ്ജു സാംസണാണ് പ്ലേയർ ഓഫ് ദ് മാച്ച്.അതേസമയം ഇന്ത്യൻ ഓപ്പണർമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ‘‘220 റൺസ് ചേസ് ചെയ്യുമ്പോൾ ആദ്യ ആറോവറുകളിൽ തന്നെ 85 റൺസൊക്കെ വരുന്നത് ഗംഭീരമായ തുടക്കമാണ്. കളി കൈകാര്യം ചെയ്യാനുള്ള അനുഭവ സമ്പത്ത് ഓപ്പണർമാർക്കുണ്ട്. എന്താണു ചെയ്യേണ്ടതെന്ന് അവർക്കു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ചിലപ്പോൾ അതു ശരിയായി സംഭവിക്കണമെന്നില്ല. പക്ഷേ ഓപ്പണർമാർ ക്ലിക്കായാൽ കളി അവർ സ്വന്തമാക്കിയിരിക്കും. പിന്നീടു വരുന്ന ഞങ്ങൾ ഫിനിഷ് ചെയ്താൽ മാത്രം മതിയാകും.’’– ശ്രേയസ് വ്യക്തമാക്കി.


Auto ⏭️

Back to top button