NEWS
കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ, പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസങ്ങളെ തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. അതേസമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവവോസി പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു.




