NEWS
എല്ലാം ആസൂത്രിതം, കൊന്നത് അതിക്രൂരമായി; ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിൽ

കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്കു 12.30 മുതൽ 4 വരെയാണു പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു മൃതദേഹങ്ങളും ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്.അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനിലയെ (32) സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ചു വളരെ ആസൂത്രിതമായാണു കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണു കൊലപാതകങ്ങൾ നടത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Fashion ⏭️


