SPORTS

‘സഞ്ജു ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, രംഗൻ ചേട്ടൻ’: ചിത്രം പങ്കുവച്ച് ചെന്നൈ സൂപ്പർ കിങ്സ്; കമന്റുമായി നിവിൻ പോളി


കൊച്ചി ∙ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിനാണ് സഞ്ജു സാംസണും എത്തിയത്. ഫഹദ് ഫാസിൽ ഉൾപ്പെടെ പങ്കാളിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്. നിവിനും ഫഹദിനുമൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക പേജിലടക്കം പങ്കുവച്ചു.മലയാള സിനിമാ താരങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് സഞ്ജു സാംസൺ. ബേസിൽ ജോസഫിന്റെ അടുത്ത സുഹൃത്തായ താരം, ബേസിൽ നായകനായ അതിരടി എന്ന സിനിമയുടെ വിജയാഘോഷത്തിലും പങ്കെടുത്തിരുന്നു. അടുത്തിടെ, കെഎസിൽ പ്രമോഷന്റെ ഭാഗമായി സൂപ്പർതാരം മോഹൻലാലിനൊപ്പം സഞ്ജു അഭിനയിച്ച വിഡിയോയും വൈറലായിരുന്നു.അതേസമയം, ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന്റെ ഒരുക്കത്തിലാണ് സഞ്ജു സാംസൺ. ഈ മാസം 13ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിനു ശേഷം നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഉണ്ട്.  


Auto ⏭️

Back to top button