SPORTS
ഫോളോ ഓണിലും പതറി ഒഡീഷ; രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ

തിരുവനന്തപുരം∙ രഞ്ജി ട്രോഫി മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 404നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 225 റൺസിന് അവസാനിച്ചു. ഇതേതുടർന്ന് ഫോളോ ഓൺ ചെയ്ത ഒഡീഷ മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ്. ആറു വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഒഡീഷയ്ക്ക് 77 റൺസ് കൂടി വേണം.തുടർന്ന് രാജേഷ് ധൂപറിനെയും (34) സൗമ്യ ലെങ്കയെയും (0) ഒരേ ഓവറിൽ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് കളി വീണ്ടും കേരളത്തിന്റെ വരുതിയിലാക്കിയത്. 50 റൺസെടുത്ത ശുഭ്രാംശുവിനെ ജലജ് സക്സേനയും പുറത്താക്കി. 37 റൺസെടുത്ത ലളിത് യാദവിന്റെ പ്രകടനമാണ് ഒഡീഷയുടെ സ്കോർ 225ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ നാലും ആദിത്യ സർവാടെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️




