NEWS
അക്ഷരമധുരം നുണയാൻ കുഞ്ഞുങ്ങൾ; വിദ്യാരംഭത്തിന് മനോരമ അങ്കണങ്ങൾ ഒരുങ്ങി

കോട്ടയം ∙ വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് മലയാള മനോരമയുടെ അങ്കണങ്ങളിൽ വിദ്യാരംഭത്തിനു നാളെ തുടക്കം. മനോരമ യൂണിറ്റുകളിൽ രാവിലെ ആറരയോടെയാണ് എഴുത്തിനിരുത്തു ചടങ്ങുകൾ തുടങ്ങുക. സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്.ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ നാളെ ആദ്യാക്ഷരം കുറിക്കുക. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും. മുൻകൂട്ടി സമയം നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.
Fashion ⏭️




